മഹാത്മജിയുടെ 77ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
30 Jan 2025 09:59 PM

ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ : മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 77മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. രവീന്ദ്രൻ വള്ളിൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. കെ പി രാമചന്ദ്രൻ മാസ്റ്റർ, അനീഷ് പി കെ, അന്തേരി ഗോപാലകൃഷ്ണൻ, കെ പി വേണുഗോപാലൻ, പാമ്പാട്ട് സുധാകരൻ, ഷബീർ ജന്നത്ത്, സുധാകരൻ പുതുക്കുളങ്ങര, അർഷിന എം എം എന്നിവർ സംസാരിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണൻ, സി എം ബാബു എന്നിവർ നേതൃത്വം നൽകി.