രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത്: എസ്.എം.എഫ്

ഉമ്മർ തണ്ടോറ (പ്രസിഡന്റ്), എം.പി.കെ അഹമ്മദ്കുട്ടി(ജ:സെക്രട്ടറി). എം.കെ മൊയ്തീൻ ഹാജി(ട്രഷറർ).
പേരാമ്പ്ര: രാജ്യത്തിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും, പെഹൽഗാം ആക്രമണത്തിലൂടെ ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്തിന്റെ ഐക്യം തകർക്കാനാ ണെന്നും സുന്നിമഹല്ല് ഫെഡറേഷൻ കൂത്താളി പഞ്ചായത്ത് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ചേർന്ന യോഗം എസ്.എം.എഫ് പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു.എൻ.കെ അബ്ദുൽസലാം സ്വാഗതവും,എം.പി.കെ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.കെ.പി സിറാജ് മാസ്റ്റർ,പി.ടി അഷ്റഫ്,കെ.കെ യൂസുഫ്,ജമാൽ കല്ലൂർ,തണ്ടോ സൂപ്പി ഹാജി,വി മൊയ്തീൻ,എം.കെ മൊയ്തീൻ ഹാജി,കെ അഷ്റഫ് മാസ്റ്റർ,എം.കെ ജാഫർ,പി.സി ഉബൈദ് സംസാരിച്ചു.
ഭാരവാഹികൾ:ഉമ്മർ തണ്ടോറ(പ്രസിഡന്റ്);എം.പി.കെ അഹമ്മദ് കുട്ടി(ജ:സെക്രട്ടറി),എം.കെ മൊയ്തീൻ ഹാജി(ട്രഷറർ);പി.ടി അഷറഫ്,കെ.പി അബ്ദുൽ സലാം,വളപ്പിൽ മൊയ്തി(വൈസ് പ്രസിഡന്റ്);കെ.പി.എസ് മുനീർ,പി.സി ഉബൈദ്,എൻ.കെ അബ്ദുൽ സലാം(ജോ: സെക്രട്ടറി).