BREAKING / 1 Year ago
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും
പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി
വിവിധ പരിശോധനകൾക്കും ചികിത്സക്കും 10 ശതമാനം മുതൽ 50 ശതമാനം വരെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഐ.ആർ.എം.യു ജില്ലമ്മേളന വേദിയിൽ നടന്നു. ഡിസ്പ്ലേ ബോർഡ് പ്രകാശനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി,ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.