MEPPAYUR NEWS:                                                                                       
പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തുന്നത് പ്രതീക്ഷിച്ച് കിഴക്കൻ മേഖലയിലെ യാത്രക്കാർ
BREAKING / 2 Days ago

MEPPAYUR NEWS: പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തുന്നത് പ്രതീക്ഷിച്ച് കിഴക്കൻ മേഖലയിലെ യാത്രക്കാർ

തീരദേശം - ഇടനാട് - മലനാട് പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന വിധം പയ്യോളി റെയിൽവേ സ്റ്റേഷനിൽ 16629/ 16630 മലബാർ എക്സ് പ്രസ് ,16603/16604 മാവേലിഎക്സ് പ്രസ് , 12601/ 12602ചെന്നൈ മംഗലാപുരം സെൻട്രൽ മെയിൽ, 16347/ 16348 മംഗളൂരു സെൻട്രൽ എക്സ് പ്രസ്എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ വള്ളിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഷാഫി പറമ്പിൽ എം.പി, രാജ്യസഭാംഗമായ പി.ടി.ഉഷ എം പി എന്നിവർക്ക് അദ്ദേഹം നിവേദനം നൽകി.