കലപൂജകൾക്കായുള്ള മൺകലങ്ങൾ കൊട്ടിയൂരിലെത്തി.തയന്നൂർ ശ്രീജിത്ത്, എ കെ ഗണേശൻ, രോഹിത് രാജ്, കണ്ടോത്ത് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് കലങ്ങൾ എത്തിച്ചത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം 24ന്കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി.
ഭണ്ഡാര എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും.
നെയ്യമൃത് സംഘം ഇന്ന് കൊട്ടിയൂരിൽ എത്തും. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് നെയ്യാട്ടം. നെയ്യാട്ടം സ്വയം ഭുവിൽ.